Police FIR | ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് വ്യാജരേഖ ഉണ്ടാക്കി പാസ്‌പോര്‍ട് എടുത്തതായി പരാതി; യുവാവിനെതിരെ കേസ്
Jan 8, 2024, 18:23 IST
കാഞ്ഞങ്ങാട്: (KasargodVartha) ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് വ്യാജരേഖ ഉണ്ടാക്കി പാസ്‌പോര്‍ട് എടുത്തുവെന്ന പരാതിയിൽ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ കാശിനാഗപ്പൂര്‍ ഖാസിപൂര്‍ റാണാഘട്ടിലെ ജാസിം ശൈഖിനെതിരെയാണ് (35) കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട് ഓഫീസറുടെ പരാതിയില്‍ കേസെടുത്തത്.
ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് പശ്ചിമ ബംഗാളില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോഴിക്കോട് പാസ്‌പോര്‍ട് ഓഫീസില്‍ അനധികൃതമായി പാസ്പോര്‍ട് സമ്പാദിച്ചുവെന്നാണ് പാസ്‌പോര്‍ട് ഓഫീസറുടെ പരാതിയിൽ പറയുന്നത്. പാസ്‌പോര്‍ട് ഓഫീസര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police FIR, Case, Kanhangad, Crime, Passport, Youth booked for using Indian passport. < !- START disable copy paste -->
ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് പശ്ചിമ ബംഗാളില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോഴിക്കോട് പാസ്‌പോര്‍ട് ഓഫീസില്‍ അനധികൃതമായി പാസ്പോര്‍ട് സമ്പാദിച്ചുവെന്നാണ് പാസ്‌പോര്‍ട് ഓഫീസറുടെ പരാതിയിൽ പറയുന്നത്. പാസ്‌പോര്‍ട് ഓഫീസര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police FIR, Case, Kanhangad, Crime, Passport, Youth booked for using Indian passport.