Police Booked | യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും വധഭീഷണി മുഴക്കിയെന്നും പരാതി: പൊലീസ് കേസെടുത്തു
Feb 21, 2024, 22:17 IST
മേൽപറമ്പ്: (KasargodVartha) യുവതിയെ അശ്ലീലഭാഷയിൽ ചീത്ത വിളിക്കുകയും വീടിന് പുറത്തിറങ്ങിയപ്പോൾ നഗ്നതാപ്രദർശനം നടത്തിയതായും പരാതി. നടപടി ചോദ്യം ചെയ്‌തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
38 കാരിയായ യുവതിയുടെ പരാതിയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേഷ് എന്ന യുവാവിനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയും ചൊവ്വാഴ്ച രാവിലെയുമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
യുവാവ് പല തവണ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചപ്പോഴാണ് വീടിൻറെ മുറ്റത്തിറങ്ങിയ യുവതിക്ക് നേരെ അശ്ലീലം കാണിച്ച് അപമാനിച്ചതെന്നാണ് പരാതി. വിവരമറിഞ്ഞ് സംഭവം അന്വേഷിക്കാൻ എത്തിയ സഹോദരനെ പ്രഷർ കുകർ കൊണ്ട് തലക്കടിച്ചു പരുക്കേൽപിക്കുകയും കുടി വെള്ളപൈപ് നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.