Police Booked | ബഹളം വെച്ചയാളെ പിടികൂടി ജീപിൽ കയറ്റുന്നതിനിടെ പൊലീസുകാരനെ തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചതായി പരാതി
Aug 12, 2023, 10:35 IST
കാസർകോട്: (www.kasargodvartha.com) പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബഹളം വെച്ചയാളെ പിടികൂടി ജീപിൽ കയറ്റുന്നതിനിടെ പൊലീസുകാരനെ തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചതായി പരാതി. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുജിത്തിനെ (33) യാണ് പൊലീസ് പിടികൂടിയത്.
കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അടൂർ ചാപ്പക്കല്ലിലെ സി ആർ വിനോദിനെ (30) അക്രമിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ജോസഫിന്റെ നേതൃത്വത്തിൽ എത്തിയതായിരുന്നു പൊലീസ് സംഘം. ഇതിനിടെ പൊലീസ് ജീപിൽ കയറ്റുന്നതിനിടെ സുജിത്ത് അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kasargod, Kerala, Police, Assault, Youth, Case, Complaint, Youth booked for assaulting Police.
< !- START disable copy paste -->