Police Booked | 'ഭാര്യയെ കമന്റടിച്ചത് ചോദ്യം ചെയ്തു'; വിരോധത്തിൽ ഭർത്താവിനെ ആണിതറപ്പിച്ച മരവടികൊണ്ട് അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി; യുവാവിനെതിരെ കേസെടുത്തു
Jan 28, 2024, 13:48 IST
കാസർകോട്: (KasargodVartha) ഭാര്യയെ കമന്റടിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ഭർത്താവിനെ ആണിതറപ്പിച്ച മരവടികൊണ്ട് അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. സംഭവത്തിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദ് എന്ന യുവാവിനെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് 4.40 മണിയോടെ കാസർകോട് നഗരത്തിനടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയെ കമൻ്റടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ഖാലിദ് (35) എന്നയാളെ നൗശാദ് തടഞ്ഞ് നിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും കൈ കൊണ്ടും ആണിതറച്ച മരവടികൊണ്ടും അടിച്ച് പരുക്കേൽപിച്ചെന്നാണ് കേസ്.
പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 323, 324, 294 (ബി), 506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: Police FIR, Malayalam News, Kasaragod, Melparamba, Case, Arrested, Crime, Youth booked for assault.