city-gold-ad-for-blogger

Arrested | കാസർകോട്ടേക്ക് ഹവാല പണത്തിന്റെ ശക്തമായ ഒഴുക്കെന്ന് പൊലീസ്; റെയ്‌ഡ്‌ വ്യാപിപ്പിച്ചു; 30.50 ലക്ഷം രൂപയുടെ കുഴൽ പണവുമായി സ്‌കൂടറിൽ പോവുകയായിരുന്ന യുവാവ് അറസ്റ്റിൽ; സാമ്പത്തിക ഇടപാടിന് പിന്നിലെ വമ്പൻ സ്രാവുകളെ കണ്ടെത്താൻ കൂടുതൽ അന്വേഷണമെന്ന് ഉദ്യോഗസ്ഥർ

കാസർകോട്: (www.kasargodvartha.com) ജില്ലയിലേക്ക് ഹവാല പണം ശക്തമായി ഒഴുകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. അതിനിടെ 30.50 ലക്ഷം രൂപയുടെ കുഴൽ പണവുമായി സ്‌കൂടറിൽ പോവുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹബീബ് റഹ്‌മാൻ (45) ആണ് പിടിയിലായത്.

Arrested | കാസർകോട്ടേക്ക് ഹവാല പണത്തിന്റെ ശക്തമായ ഒഴുക്കെന്ന് പൊലീസ്; റെയ്‌ഡ്‌ വ്യാപിപ്പിച്ചു; 30.50 ലക്ഷം രൂപയുടെ കുഴൽ പണവുമായി സ്‌കൂടറിൽ പോവുകയായിരുന്ന യുവാവ് അറസ്റ്റിൽ; സാമ്പത്തിക ഇടപാടിന് പിന്നിലെ വമ്പൻ സ്രാവുകളെ കണ്ടെത്താൻ കൂടുതൽ അന്വേഷണമെന്ന് ഉദ്യോഗസ്ഥർ

രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡി വൈ എസ് പി പികെ സുധാകരൻ, ഇൻസ്‌പെക്ടർ പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന 'ക്ലീൻ കാസർകോട് ഓപറേഷന്റെ' ഭാഗമായാണ് പൊലീസ് ഹവാല വേട്ട ശക്തമാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു കോടിയോളം രൂപയുടെ ഹവാല പണമാണ് ജില്ലയിൽ പൊലീസ് പിടികൂടിയത്.

കോവിഡ് മഹാമാരിയെ തുടർന്ന് കുറഞ്ഞിരുന്ന ഹവാല ഇടപാടുകൾ ഇപ്പോൾ വീണ്ടും സജീവമായതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കാസർകോട്ടെ അതിർത്തി പ്രദേശങ്ങളിലൂടെ കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇത്തരം പണം മയക്കുമരുന്ന് ഇടപാടുകൾക്കും മറ്റ് അസാന്മാർഗിക പ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഇത്തരക്കാരെ തിരിച്ചറിയാനും സാമ്പത്തിക ഇടപാടിന് പിന്നിലെ വമ്പൻ സ്രാവുകളെ കണ്ടെത്താനുമാണ് ക്ലീൻ കാസർകോട് ഓപറേഷന്റെ രണ്ടാം ഘട്ടത്തിൽ പൊലീസ് ലക്ഷ്യം വെക്കുന്നത്. ഹവാല പണത്തിന്റെ ഉറവിടം മുതൽ എന്തിന് ഉപയോഗിക്കുന്നു, കണ്ണികൾ ആര് തുടങ്ങിയവയൊക്കെ പരിശോധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.

Keywords: News, Kasaragod, Kerala, Arrest, Youth, Police, Youth arrested with Rs 30.50 lakh.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia