MDMA Case | 'പറമ്പിൽ നിന്ന് പുക ഉയരുന്നതുകണ്ട് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മാരകമായ എംഡിഎംഎ'; യുവാവ് അറസ്റ്റിൽ
Jan 9, 2024, 00:59 IST
തൃക്കരിപ്പൂർ: (KasargodVartha) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ ചന്തേര എസ്ഐ എം വി ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് നിബ്ഹാൻ (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെ ആയിറ്റി വാടർ ടാങ്കിന് സമീപം വെച്ചാണ് നിബ്ഹാനെ 1.50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടയിൽ വാടർ ടാങ്ക് പറമ്പിൽ നിന്ന് സിഗരറ്റിന്റെ പുക ഉയരുന്നതുകണ്ട് പരിശോധിച്ചപ്പോൾ നിബ്ഹാൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും പിന്തുടർന്ന് പിടികൂടി പരിശോധന നടത്തിയപ്പോൾ പാന്റിന്റെ കീശയിൽ നിന്നും എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, MDMA, Police, Arrest, Investigation, Youth, Youth arrested with MDMA. < !- START disable copy paste -->