Arrested | മാസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ; 'പിടിയിലായത് മയക്കുമരുന്ന് മൊത്തവിതരണം ചെയ്യുന്നയാൾ'
Dec 21, 2023, 08:10 IST
കാഞ്ഞങ്ങാട്: (KasargodVartha) എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് (27) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി പി ബിജോയുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ, എസ് ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് ഇയാൾ പിടിയിലായത്.
യുവാവിൽ നിന്ന് 27 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും മയക്കുമരുന്ന് മൊത്തവിതരണം ചെയ്യുന്നയാളാണ് അർശാദെന്നും ഇയാൾക്കെതിരെ ഹൊസ്ദുർഗ്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കാപ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന പ്രതി മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്.
പൊലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രേം സദൻ, എസ് ഐ വിശാഖ്, പൊലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോർ, ഷൈജു പ്രണവ്, ഷിജിത് എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, MDMA, Crime, Malayalam News, Youth arrested with MDMA