Arrested | 'വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കും വെടിയുണ്ടകളും പൊലീസ് പിടികൂടി'; യുവാവ് അറസ്റ്റിൽ
Jan 31, 2023, 11:25 IST
മാങ്ങാട്: (www.kasargodvartha.com) വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കും വെടിയുണ്ടകളും പിടികൂടിയതായി മേൽപറമ്പ് പൊലീസ് അറിയിച്ചു. സംഭവത്തിൽ വീട്ടുകാരനും പിക് അപ് വാൻ ഡ്രൈവറുമായ യുവാവിനെ അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സതീശൻ എന്ന സതീഷ് കെ വി (39) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആംസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മേൽപറമ്പ് സിഐ ടി ഉത്തംദാസ്, എസ്ഐ വിജയൻ വികെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കളയുടെ തട്ടിൻ മുകളിൽ സൂക്ഷിച്ച നാടൻതോക്കും മൂന്ന് തിരകളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തിൽ സിവിൽ പൊലീസുകാരായ ഹിതേഷ്, ശ്രീജിത്ത്, പ്രശാന്തി, സക്കറിയ, രാമചന്ദ്രൻ നായർ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
പൊലീസ് സംഘത്തിൽ സിവിൽ പൊലീസുകാരായ ഹിതേഷ്, ശ്രീജിത്ത്, പ്രശാന്തി, സക്കറിയ, രാമചന്ദ്രൻ നായർ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Keywords: Latest-News, Top-Headlines, Arrested, Case, Melparamba, Kasaragod, Custody, Investigation, District, House, Youth Arrested with Arms and Ammunition.








