city-gold-ad-for-blogger

Jailed | കൊലയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

കാസർകോട്: (KasargodVartha) കൊലയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അജയ്കുമാര്‍ ഷെട്ടി എന്ന തേജുവിനെ (29) യാണ് അറസ്റ്റ് ചെയ്തത്. തേജു നേരത്തെയും കാപ കേസില്‍ അറസ്റ്റിലായിരുന്നു.

Jailed | കൊലയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇക്കഴിഞ്ഞ ജനുവരിയിൽ മറ്റൊരു സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിജിത് (42), സനത് (40) എന്നിവരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പുണ്ടായിരുന്ന ചില വിരോധമായിരുന്നു ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

2014 ഡിസംബര്‍ 22ന് തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസ്, 2015 നവംബര്‍ അഞ്ചിന് നഗരത്തില്‍ അക്രമം നടത്തിയെന്ന കേസ്, 2017 ഓഗസ്റ്റ് 26ന് ബസിന് കുറുകെ ബൈക് നിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി അക്രമിച്ചുവെന്ന വധശ്രമ കേസ്, 2018 മാര്‍ച് 18ന് ധനരാജ് എന്നയാളെ അടിച്ച് പരിക്കേല്‍പിച്ചെന്നുവെന്ന കേസ്, 2019 ജനുവരി 15ന് കുഡ്‌ലുവില്‍ വെച്ച് പ്രശാന്ത് എന്നയാളെ കുത്തിപ്പരിക്കേല്‍പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന കേസ്, 2023 മാർച്ചിൽ കാസർകോട്ടെ ചുമട്ട് തൊഴിലാളിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് എന്നിവയടക്കം 14 കേസുകളിൽ പ്രതിയാണ് തേജുവെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kasaragod, KAAPA, Malayalam News, Crime, Arrest, Case, Youth, Jail, Police, Youth arrested under KAAPA.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia