Arrested | 17 കാരിയായ സഹോദരിയെ പീഡിപ്പിച്ചെന്ന കേസിൽ 19 കാരനായ സഹോദരൻ അറസ്റ്റിൽ
Dec 6, 2023, 20:22 IST
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചെന്ന കേസിൽ സഹോദരനെ പൊലീസ് പിടികൂടി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കാരിയായ 17കാരിയെ 19 കാരനായ സഹോദരൻ പീഡിപ്പിച്ചെന്നാണ് കേസ്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഹോദരനെ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.