പലഹാര വില്പനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
Dec 19, 2020, 16:29 IST
ചെറുവത്തൂർ: (www.kasargodvartha.com 19.12.2020) പലഹാര വിൽപനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യന്നൂർ കേളോത്തെ സകീന (40) യാണ് മരിച്ചത്. ബന്ധുക്കൾ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്.
ചന്തേരയിൽ ശനിഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുഴഞ്ഞു വീണ യുവതിയെ ഉടൻ തന്നെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈയ്യിൽ തിരിച്ചറിയാൻ സാധിക്കുന്ന രേഖകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇത് കണ്ടാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിയത്.

Keywords: Kerala, News, Kasaragod, Cheruvathur, Woman, Death, Top-Headlines, Shop, Hospital, Young woman who collapsed and died identified.
< !- START disable copy paste -->