യുവ മാപ്പിളപ്പാട്ട് ഗായിക ആശിഫ സത്താര്‍ ഹൃദയാഘാതം മൂലം മരിച്ചു
Nov 14, 2020, 22:26 IST
പടന്ന: (www.kasargodvartha.com 14.11.2020) യുവ മാപ്പിളപ്പാട്ട് ഗായിക ആശിഫ സത്താര്‍ (20) ഹൃദയാഘാതം മൂലം മരിച്ചു. ഓരിമുക്കിലെ അബ്ദുല്‍ സത്താര്‍ - ശറഫുന്നിസ ദമ്പതികളുടെ മകളാണ്.
മംഗളൂരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശിഫ അടുത്ത കാലത്ത് നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ ഗാനം ആലപിച്ചിട്ടുണ്ട്.
യൂട്യൂബില്‍ ആശിഫയുടെ ഗാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ലക്ഷങ്ങളാണ് ഇവ കണ്ടത്. മാപ്പിളിപ്പാട്ട് രംഗത്ത് ഒരു പാട് ഉയരങ്ങള്‍ കീഴടക്കാനിരിക്കെ ആകസ്മികമായാണ് മരണം സംഭവിച്ചത്.
സഹോദരങ്ങള്‍: മര്‍യം, സഫ് വാന, മുഹമ്മദ്.
Keywords: News, Kerala, Kasaragod, Padana, Hospital, Death, Mappilapatt, Singer, Top-Headlines, Young Mappilappattu singer Asifa Sathar dies of heart attack