Viral Video | ആളിപ്പടരുന്ന തീ കെടുത്താന്‍ ഒരു ബകറ്റ് വെള്ളവുമായി യുവാവിന്റെ ആത്മാര്‍ഥത; വീഡിയോ വൈറല്‍!
Feb 22, 2024, 13:40 IST
കാസര്‍കോട്: (KasargodVartha) നഗരത്തില്‍ വ്യാഴാഴ്ച (22.02.2024) രാവിലെ രണ്ട് കടകളിലുണ്ടായ തീപ്പിടിത്തം അണക്കാന്‍ യുവാവ് നടത്തിയ പരിശ്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സമീപത്തെ ഒരു കടയിലെ ജീവനക്കാരനാണ് ആളിപ്പടരുന്ന അഗ്നി കെടുത്താന്‍ ബകറ്റില്‍ വെള്ളവുമായി ആദ്യം എത്തിയത്. വെള്ളം ഒഴിച്ചപ്പോള്‍ തന്നെ ഇത് തന്റെ പരിധിയില്‍ നില്‍ക്കുന്നതല്ലെന്ന് തോന്നിയതിനാലാകണം യുവാവ് പിന്നീട് അതിന് മുതിര്‍ന്നില്ല.
വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എത്തിയ അഗ്നിശമനാസേനയുടെ മിനിവാഹനം വെള്ളം ചീറ്റിച്ചിട്ട് പോലും തീ കെടുത്താന്‍ കഴിഞ്ഞിരുന്നില്ല. വൈകാതെ വലിയ യൂനിറ്റ് എത്തി ഒപ്പം ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് അരമണിക്കൂറിന് ശേഷം തീ അണക്കാന്‍ സാധിച്ചത്. അപ്പോഴേക്കും ചവിട്ടിയും മറ്റും വില്‍ക്കുന്ന കട പൂര്‍ണമായും കത്തിചാമ്പലായിരുന്നു. 12 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കടയുടമയ്ക്ക് സംഭവിച്ചത്.
തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന വാചും മൊബൈല്‍ ഫോണും വില്‍ക്കുന്ന കടയും കത്തിയിരുന്നു. വിലപിടിപ്പുള്ള വാചുകളും ഫോണുകളും കടപ്പൂട്ടി പോകുമ്പോള്‍ കൊണ്ടുപോകാറുള്ളത് കൊണ്ട് വലിയ നഷ്ടം ഒഴിവായെങ്കിലും മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മൊബൈല്‍ ഫോണ്‍ കടയുടമ പറഞ്ഞു.
മാറ്റ് കടയില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂടാണ് പെട്ടന്നുള്ള തീപ്പിടിത്തത്തിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. കയറിന്റെയും ഫൈബറിന്റെയും മറ്റും ഉല്‍പന്നങ്ങളായതിനാല്‍ വളരെ പെട്ടെന്ന് തീ ആളാന്‍ കാരണമായി. പെട്ടെന്ന് തന്നെ പുകയും തീയും ഉയരുന്നതുകണ്ട് സമീപത്തുള്ളവര്‍ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Young Man, Effort, Bucket, Water, Town, Fire, Shop, Extinguish, Fire, Video, Viral, Social Media, Young man's effort with bucket of water to extinguish the fire; Video went viral.