കുണ്ടറയില്‍ കാണാതായ യുവാവ് വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍
കൊല്ലം: (www.kasargodvartha.com 14.04.2021) കുണ്ടറയില്‍ കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ നേടുമ്പന സ്റ്റേഡിയം ജങ്ഷന് സമീപത്തെ തോട്ടിലാണ് സുരേഷ് (36) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച സുരേഷിന്റെ കൂട്ടുകാരായ ചിലരെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് പോയ സുരേഷ് തിങ്കളാഴ്ച്ചയും തിരിച്ചെത്തത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ കുടുംബം കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തുള്ള തോട്ടില്‍ സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫോറെന്‍സിക് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് മാറ്റി.
Keywords: News, Kerala, State, Kollam, Top-Headlines, House, Youth, Death, Dead body, Missing, Police, Friend, Young man who went missing in Kundara found dead in a bark near house