ബാറില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കടത്തവെ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടിച്ചു
Oct 24, 2020, 22:53 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24.10.2020) ബാറില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം വാങ്ങി ഓട്ടോ റിക്ഷയില്‍ കടത്താന്‍ ശ്രമിക്കവേ യുവാവിനെ പോലീസ് പിടികൂടി. ഓട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരപ്പയിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന നിതിനെയാണ് വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത്.
ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പരപ്പയിലെ ബിരിക്കുളം ബാങ്ക് ശാഖയ്ക്ക് മുന്നില്‍ വെച്ചാണ് അളവില്‍ കൂടുതല്‍ ഉള്ള മദ്യവും കടത്തുവാന്‍ ഉപയോഗിച്ച ഓട്ടോ റിക്ഷയും വെള്ളരിക്കുണ്ട് എസ്ഐ എം വി ശ്രീദാസ് പിടികൂടിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന പോലീസ് നിയന്ത്രണം നിലനില്‍ക്കുന്ന പരപ്പയില്‍ വെച്ച് അളവില്‍ കൂടുതല്‍ ഉള്ള വിദേശ മദ്യം പിടികൂടിയ സംഭവം വെള്ളരിക്കുണ്ട് എസ്ഐ എം വി ശ്രീദാസ് കാസര്‍കോട് വാര്‍ത്തയോട് വിവരിക്കുന്നത് ഇങ്ങനെ...
പോലീസ് പതിവ് പോലെ പെട്രോളിങ്ങിന് ഇറങ്ങിയതായിരുന്നു. പരപ്പയില്‍ ബിരിക്കുളം ബാങ്ക് ശാഖയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ അവിടെ ചായ കടക്കു മുന്നില്‍ ഒരു ഓട്ടോറിക്ഷ സംശയാസ്പദമായി കണ്ടു. പോലീസ് ജീപ്പ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച വിദേശ മദ്യം കണ്ടെത്തി.
പോലീസ് വണ്ടി പരിശോധിക്കുന്നത് കണ്ടപ്പോള്‍ നിതിന്‍ ഓടി രക്ഷപെടുവാന്‍ ശ്രമിച്ചു. കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ നിതിനെ പിന്തുടര്‍ന്ന് ഓടി പിടികൂടുകയായിരുന്നു. ആദ്യം ഇയാള്‍ വണ്ടിയും അതില്‍ ഉണ്ടായിരുന്ന അളവില്‍ കൂടുതല്‍ മദ്യവും തന്റേതല്ല എന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് നിതിനെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴി വണ്ടിയും അതില്‍ ഉണ്ടായിരുന്ന മദ്യവും തന്റേതാണെന്നു സമ്മതിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നിതിന്‍ മദ്യം വാങ്ങിയത് ഒടയം ചാലിലെ ബാറില്‍ നിന്നാണ് എന്ന് മനസിലായി. നിതിന്‍ സ്ഥിരമായി ബാറില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം വാങ്ങുകയും കൂടിയ വിലക്ക് പരപ്പയില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന് പോലീസില്‍ നാട്ടുകാര്‍ പറഞ്ഞു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന നിതിനെ രാത്രി രണ്ടാള്‍ ജ്യാമത്തില്‍ വിട്ടയച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത കെ എല്‍ 60 എ 4324 നബര്‍ഓട്ടോറിക്ഷ പോലീസ് കോടതിയില്‍ ഹാജരാക്കും.ആറര ലിറ്റര്‍ വിദേശ മദ്യമായിരുന്നു നിതിന്റെ കൈവശം ഉണ്ടായിരുന്നത്.
പരപ്പയിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ ആയിരുന്ന നിതിനെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പരപ്പ യിലെ ഓട്ടോ സ്റ്റാന്റില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലെ ചില സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മാര്‍ മദ്യം വാങ്ങി വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചട്ടുണ്ടെന്നും പോലീസ് കര്‍ശന പരിശോധന തുടരുമെന്നും പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് ഉള്‍പ്പെടെ സസ്പെന്‍ഡ് ചെയ്യുമെന്നും വെള്ളരിക്കുണ്ട് എസ്ഐ എം വി ശ്രീദാസ് പറഞ്ഞു.
Keywords: Vellarikundu, news, Kerala, Kasaragod, Top-Headlines, Liquor, arrest, Police, Parappa, COVID-19, young man was chased and arrested by the police while he was driving an autorickshaw after buying too much liquor from the bar