city-gold-ad-for-blogger

പ്രവാസിയായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2021) യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത് പനങ്കാവിലെ ഹരിപ്രസാദ് (30) ആണ് മരിച്ചത്. ഗംഗാധരന്‍ നായര്‍ - രമണി അമ്മ ദമ്പതികളുടെ മകനാണ്.
  
പ്രവാസിയായിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഞായാറാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 11 മണിയോടെ ഹരിപ്രസാദിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ പനങ്കാവ് പുഴയ്ക്കരികില്‍ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നേരത്തെ ഒരുവര്‍ഷം ഗള്‍ഫിലായിരുന്നു ഹരിപ്രസാദ്. വീണ്ടും ഗള്‍ഫില്‍ പോകുന്നതിന് വേണ്ടി വിസയ്ക്ക് വേണ്ടി പണം നല്‍കിയിരുന്നെകിലും വിസ ലഭിച്ചിരുന്നില്ല. വേറെ ഒരു വിസയ്ക്ക് വേണ്ടി പണവും രേഖകളും നല്‍കി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. വിസ സംബന്ധമായ വിഷമങ്ങള്‍ ഹരിപ്രസാദിന് ഉണ്ടായിരുന്നതായി പറയുന്നു.

സഹോദരന്‍: അരുണ്‍ കുമാര്‍.

Keywords: News, Kanhangad, kasaragod, Youth, Man, Dead, Dead body, Hanged, Son, Top-Headlines,  Young man found dead.




< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia