യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
May 10, 2021, 16:26 IST
മേൽപറമ്പ്: (www.kasargodvartha.com 10.05.2021) യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെളിഞ്ചം കർകടകൊളിയിലെ അബ്‌ദുൽ ഖാദറിന്റെ മകൻ ജഅഫർ (22) ആണ് മരിച്ചത്. മേൽപറമ്പ് വള്ളിയോടിൽ വാടക വീട്ടിലാണ് മൃതദേഹം കണ്ടത്.
ദേളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊലീസ് നിർദേശത്തെ തുടർന്ന് മൃതദേഹം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ മോർചറിയിലേക്ക് മാറ്റി. വിദഗ്‌ധ പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
ജഅഫറുമായി സാമ്പത്തിക ഇടപാടുള്ളതായി പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജഅഫറുമായി സാമ്പത്തിക ഇടപാടുള്ളതായി പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മാതാവ്: മറിയം. സഹോദരിമാർ: ആയിശ, ഹാജറ.
Keywords: Kasaragod, Kerala, Malayalam, News, Deli, Death, Top-Headlines, Belinja, Young man found dead under mysterious circumstances.
< !- START disable copy paste -->