യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
Oct 30, 2020, 14:32 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.10.2020) ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലാവയൽ തയ്യേനിയിൽ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തയ്യേനി ആലത്തടി കോളനിയിലെ കുഞ്ഞി കണ്ണന്റെ മകൻ മനു പി കെ (30) യെയാണ് ജോൺ എന്നയാളുടെ റബ്ബർ തോട്ടത്തിലെ ആൾ മറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂർണ്ണ നഗ്‌നമായിട്ടാണ് മൃദേഹം കിണറ്റിൽ കിടന്നിരുന്നത്. യുവാവ് വീണ കിണറ്റിന്റെ കുറച്ചു ദൂരത്തായി ഇയാളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് മനുവിനെ കിണറ്റിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്തിയത്. വിവരമറിഞ്ഞു വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ, ചിറ്റാരിക്കാൽ പോലീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഫയർഫോഴ്‌സ് പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റും. കാസർകോട് നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും തയ്യേനിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Vellarikundu, Youth, Death, Well, Top-Headlines, Manu P K, Tiyyeni, Young man found dead after falling into a well.