വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണം തട്ടിയെടുത്തത് 23ന് വിവാഹം നടക്കാനിരിക്കെ
Dec 2, 2020, 17:52 IST
ബദിയടുക്ക: (www.kasargodvartha.com 02.12.2020) ബംഗളരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബദിയടുക്ക കരിമ്പിലയിലെ പ്രവീണ്‍ കുമാര്‍ പ്രഭു (29) വാണ് മരിച്ചത്. ഗണേഷ് പ്രഭു-ജയശ്രീ ദമ്പതികളുടെ മകനാണ്.
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ ബംഗളൂരുവിലെ ആശുപ്രത്രിയിൽ ചികിത്സയിലായിരുന്നുന്നുവെങ്കിലും ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു. പത്ത് വർഷത്തോളമായി ബംഗളൂരു ഹൊസബട്ടു അത്തിബളെയില് ഇലക്ട്രിക്കല്‍ വര്‍ക്ക്സ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം നാട്ടിലെത്തിച്ച് രാത്രിയോടെ സംസ്കരിച്ചു. പ്രശാന്ത്, ധനഞ്ജയ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kerala, News, Kasaragod, Badiyadukka, Accidental-Death, Accident, Death, Youth, Marriage, Top-Headlines, Young man dies after being injured in an accident.







