ഫേസ്ബുകിലൂടെ പരിചയപ്പെട്ട കാമുകിയെ വീട്ടുകാർ തടങ്കലില്‍ വെച്ചതായി യുവാവിന്റെ പരാതി; ഒടുവിൽ കാമുകിയെ കണ്ടെത്തിയപ്പോൾ ട്രാൻസ്ജെൻഡറും
Dec 7, 2020, 15:44 IST
ബദിയടുക്ക: (www.kasargodvsrtha.com 07.12.2020) ഫേസ്ബുകിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വീട്ടുകാർ തടങ്കലില്‍ വെച്ചതായി യുവാവിന്റെ പരാതി. കോടതി നിർദേശത്തെത്തുടർന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ട്രാൻസ്‍ജെൻഡറിനെ.
മലപ്പുറം സ്വദേശിയായ യുവാവാണ് ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാമുകിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചിരിക്കുമാകയാണെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി നിർദേശത്തെത്തുടർന്ന് ബദിയടുക്ക പോലീസ് അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ പോലീസ് കണ്ടെത്തിയത് യുവാവിന്റെ കാമുകിയായി ചാറ്റ് ചെയ്തിരുന്നത് ടാൻസ്ജെൻഡറാണ് എന്നായിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
മാസങ്ങള്‍ക്ക് മുമ്പാണ് യുവാവ് ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ ഫോണിലും ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നീട് യുവതിയെ കുറിച്ച് യാതൊരു വിവരവുമില്ലാതായതോടെയാണ് കാമുകന്‍ പരാതിയുമായി മുന്നോട്ട് വന്നത്.
Keywords: Kerala, News, Kasaragod, Badiyadukka, Police, Case, Woman, Love, Youth, Malappuram, Top-Headlines, Transgender, Young man complains that his girlfriend was detained by his family; And transgender when he finally found his girlfriend.