കാസർകോട്ടേക്ക് മയക്കുമരുന്ന് ഒഴുകുന്നു; 19.75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Feb 8, 2022, 13:21 IST
കാസർകോട്: (www.kasargodvartha.com 08.02.2022) വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ദേളിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ബശീർ (34) പിടിയിലായത്. ഇയാളിൽ നിന്ന് 19.75 ഗ്രാം മയക്കുമരുന്നും കെ എൽ 14 ഡബ്ള്യു 3889 ബുളളറ്റ് ബൈകും എടിഎം കാർഡുകളും പിടികൂടി
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ, മേൽപറമ്പ് സി ഐ ടി ഉത്തംദാസ്, എസ് ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ബേക്കൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിശോധനയിലെ ശാജഹാൻ (30), ഉബൈദ് എ എം (45) എന്നിവരെ മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്. അടുത്ത കാലത്ത് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിവരുന്നത്. മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം നടത്തി വരുന്നതായും ഇതിനായി സ്പെഷ്യൽ ആക്ഷൻ ഫോർസ് രൂപീകരിച്ചതായും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചിരുന്നു.
ദേളിയിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ്, സന്തോഷ്, മേൽപറമ്പ് സ്റ്റേഷനിലെ പൊലീസുകാരായ ജോസ്, വിൻസൻറ്, രജീഷ്, പ്രശോഭ്, വനിതാ പൊലീസ് ഷീല എന്നിവർ പങ്കെടുത്തു. അറസ്റ്റ് ചെയ്ത യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാക്കും.
Keywords: Kerala, Kasaragod, News, Top-Headlines, MDMA, Police, Police-station, DYSP, Bekal, Court, Man, Arrest, Young man arrested with MDMA.
< !- START disable copy paste -->