നിരവധി കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
Nov 22, 2021, 14:00 IST
കാസർകോട്: (www.kasargodvartha.com 22.11.2021) നിരവധി കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എം എ ഫിറോസ് (39) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
2019 ൽ കാസർകോട് വെച്ച് രണ്ടംഗ സംഘം യുവാവിനെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന കേസിലാണ് പിടിയിലായത്. ഈ കേസിൽ മറ്റൊരു പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഫിറോസെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ഇൻസ്പെക്ടർ പി അജിത്കുമാറിൻ്റെ നിർദേശത്തെ തുടർന്ന് ക്രൈം എസ് ഐ ഇ അശോകൻ, എസ് ഐ കൃഷ്ണൻ കൊട്ടിലക്കണ്ടി, എസ് സി പി ഒമാരായ കെ ബാബുരാജ്, ബിജേഷ്, സി പി ഒ ജെയിംസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kasaragod, Top-Headlines, News, Case, Police, Arrest, Robbery, Ernakulam, Court, Mobile Phone, Young man arrested in theft case.
< !- START disable copy paste -->