Obituary | എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു; ദുരന്തത്തിന് ഒരു ഇര കൂടി
Feb 19, 2024, 10:56 IST
കുമ്പള: (KasargodVartha) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു. ബേള വിഷ്ണുമൂർത്തി നഗറിലെ നാരായണ - വിമല ദമ്പതികളുടെ മകൾ ബി ജ്യോതി (31) ആണ് മരിച്ചത്. ചെറിയ പ്രായം മുതലേ അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശ്രീകാന്ത്, രേഖ.
< !- START disable copy paste -->
ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശ്രീകാന്ത്, രേഖ.
Keywords: Obituary, Malayalam News, Kasaragod, Endosulfan, Disaster, Victim, Affected, Bela, Vishnu Murthy Nagar, Kumbla, General, Hospital, Yet another woman endosulfan victim dies.