city-gold-ad-for-blogger

ലോക പരിസ്ഥിതിദിനം: സംസ്ഥാനത്ത് 57.7 ലക്ഷം തൈകള്‍ തയ്യാറാക്കി വനം വകുപ്പ്

തിരുവനന്തപുരം: (www.kasargodvartha.com 02.06.2020) ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് 57.7 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കി. ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ നട്ടുപിടിപ്പിക്കുന്നതിനായാണ് ഇവ തയ്യാറാക്കിയത്.  ജൂണ്‍ 5 ന് ലോക പരിസ്ഥിതിദിനത്തില്‍ തുടങ്ങി ജൂലൈ മാസത്തിലെ വനമഹോത്സവം വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ-തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് തൈകള്‍ സൗജന്യമായി ലഭിക്കും.


ലോക പരിസ്ഥിതിദിനം: സംസ്ഥാനത്ത് 57.7 ലക്ഷം തൈകള്‍ തയ്യാറാക്കി വനം വകുപ്പ്

ആദിവാസി കോളനികള്‍, വനസംരക്ഷണ സമിതി/ ഇക്കോഡെവലപ്പ്‌മെന്റ് കമ്മിറ്റികള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന വനമേഖലകള്‍, വനപ്രദേശങ്ങളുടെ പുനസ്ഥാപനം എന്നിവയ്ക്കായി സാമൂഹ്യ വനവത്ക്കരണ വിഭാഗം 10.7 ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുക. മാവ്, ഞാവല്‍, പുളി, പ്ലാവ്, അമ്പഴം, സപ്പോട്ട, മാതളം, റംപുട്ടാന്‍, മുരിങ്ങ, കണിക്കൊന്ന, മന്ദാരം, മഞ്ചാടി, മണിമരുത്, കുന്നിവാക,തേക്ക്, ഈട്ടി, കുമ്പിള്‍, പൂവരശ്, അഗത്തിചീര, ദന്തപാല, മുള തുടങ്ങി നാല്‍പതോളം ഇനം വൃക്ഷത്തൈകളാണ് ഇക്കുറി വിതരണത്തിനായി തയ്യാറാക്കിയിട്ടിള്ളത്.

ദിനാചരണത്തിന്റെ സംസ്ഥാനതല തൈവിതരണവും വൃക്ഷത്തെ നടീലും ജൂണ്‍ 5ന്  രാവിലെ 9.30 ന് വനം മന്ത്രി കെ. രാജു കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ നിര്‍വ്വഹിക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരിപാടി.

തൈകള്‍, നഴ്‌സറികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗവുമായി ബന്ധപ്പെടാം. ജില്ല, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍. തിരുവനന്തപുരം- 0471 - 2360462- 9447979135, കൊല്ലം - 0474 -2748976- 9447979132, പത്തനംതിട്ട- 0468 - 2243452- 9447979134, ആലപ്പുഴ-  0477 - 2246034- 9447979131, കോട്ടയം- 0481-2310412-9447979133, ഇടുക്കി- 04862 -232505-9447979142, എറണാകുളം- 0484 - 2344761- 9447979141, തൃശൂര്‍- 0487 - 2320609- 9447979144, പാലക്കാട്- 0491 - 2555521- 9447979143, മലപ്പുറം- 0483 - 2734803- 9447979154, കോഴിക്കോട്- 0495 - 2416900- 9447979153, വയനാട്- 04936 - 202623- 9447979155, കണ്ണൂര്‍- 0497 - 2705105- 9447979151, കാസർകോട്- 04994 - 255234- 9447979152, നേച്ചര്‍ സ്റ്റഡി സെന്റര്‍, കാലടി- 0484 -2468680- 9447979164.

Summary: World Environment Day: Forest Department prepares 57.7 lakh saplings

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia