തൊഴിലാളി ഷെഡിനകത്ത് മരിച്ച നിലയിൽ
Jun 16, 2021, 14:57 IST
കാസർകോട്: (www.kasargodvartha.com 16.06.2021) തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് പ്രായം തോന്നിക്കുന്നു. കർണാടക സ്വദേശിയാണെന്നാണ് നിഗമനം. തെരുവത്ത് ബസ് സ്റ്റാൻഡിന് അടുത്ത് യുവാക്കൾ വിശ്രമത്തിനായി സ്ഥാപിച്ച ഷെഡിനകത്താണ് മൃതദേഹം കണ്ടത്.
ഇതിനകത്താണ് ഇയാൾ സാധാരണയായി കിടന്നിരുന്നത്. കാസർകോട് ഒരു ഹോടെലിൽ ജോലി ചെയ്തിരുന്നതായി പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, Kasaragod, News, Died, Theruvath, Death, Dead body, Police, Case, Worker, Worker found dead inside the shed. < !- START disable copy paste -->