city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Camp | വനിതാ കമിഷന്‍ കാസര്‍കോട് ജില്ലാ തീരദേശ കാംപ് ഡിസംബര്‍ 26നും 27നും ബേക്കലില്‍ നടക്കും; മത്സ്യതൊഴിലാളികളുടെ വീടുകളും സന്ദര്‍ശിക്കും

കാസര്‍കോട്: (KVARTHA) തീരദേശമേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമിഷന്‍ ഡിസംബര്‍ 26നും 27നും കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ തീരദേശ കാംപ് സംഘടിപ്പിക്കും. ഡിസംബര്‍ 26ന് രാവിലെ 10 മണിക്ക് ബേക്കലിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ വനിതാ കമിഷന്‍ സന്ദര്‍ശിക്കും. ഡിസംബര്‍ 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബേക്കല്‍ ജി എഫ് എച് എസ് എസില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമിഷന്‍ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

Camp | വനിതാ കമിഷന്‍ കാസര്‍കോട് ജില്ലാ തീരദേശ കാംപ് ഡിസംബര്‍ 26നും 27നും ബേക്കലില്‍ നടക്കും; മത്സ്യതൊഴിലാളികളുടെ വീടുകളും സന്ദര്‍ശിക്കും

വനിതാ കമിഷന്‍ അംഗങ്ങളായ അഡ്വ പി കുഞ്ഞാഇശ, വിആര്‍ മഹിളാമണി, അഡ്വ എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ എന്നിവര്‍ സംസാരിക്കും. റിസര്‍ച് ഓഫീസര്‍ എ ആര്‍ അര്‍ചന ചര്‍ച നയിക്കും.

ഡിസംബര്‍ 27ന് രാവിലെ 10 മണിക്ക് ബേക്കല്‍ ജി എഫ് എച് എസ് എസില്‍ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി ഉദ് ഘാടനം ചെയ്യും.

ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിക്കും. വനിതാ കമിഷന്‍ അംഗങ്ങളായ അഡ്വ പി കുഞ്ഞാഇശ, അഡ്വ ഇന്ദിരാ രവീന്ദ്രന്‍, വിആര്‍ മഹിളാമണി, അഡ്വ എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍, ഉദുമ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെവി ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി സുധാകരന്‍, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ എന്നിവര്‍ സംസാരിക്കും. അഡ്വ എം ആശാലത ക്ലാസ് നയിക്കും.

Keywords:  Women's Commission Kasaragod District Coastal Camp will be held at Bekal on 26th and 27th December, Kasaragod, News, Women's Commission, Kasaragod District Coastal Camp, Visit, Inauguration, Protection, Fishermen, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia