Malayali Women | റിപ്പബ്ലിക് ദിനത്തില്‍ രാജ്ഘട്ടില്‍ നടക്കുന്ന പരേഡില്‍ മോടോര്‍ സൈകിളിലെ സാഹസിക പ്രകടനത്തില്‍ പങ്കാളികളാകാന്‍ പാലക്കാട്ടു നിന്നുള്ള വനിതകളും!
Jan 22, 2024, 16:31 IST
ചിറ്റിലഞ്ചേരി: (KasargodVartha) റിപ്പബ്ലിക് ദിനത്തില്‍ രാജ്ഘട്ടില്‍ നടക്കുന്ന പരേഡില്‍ മോടെര്‍ സൈകിളില്‍ നടത്തുന്ന സാഹസിക പ്രകടനത്തില്‍ പാലക്കാട്ടു നിന്നുള്ള രണ്ട് വനിതകളും പങ്കെടുക്കുന്നു. ഇവര്‍ ഉള്‍പെടെ സശസ്ത്ര സീമാ ബല്‍ പാരാമിലിറ്ററി ഫോഴ്‌സില്‍ നിന്ന് മൂന്ന് വനിതകള്‍ പങ്കെടുക്കുന്നുണ്ട്.
ചിറ്റിലഞ്ചേരി കാത്താംപൊറ്റ തുടിക്കോട് രാമദാസന്റെയും വസന്തകുമാരിയുടെയും മകളായ ആര്‍ സന്ധ്യ, ചിറ്റൂര്‍ വിളയോടി വാരിക്കാട്ടുചള്ള കുമാരന്റെയും പ്രേമകുമാരിയുടെയും മകളായ കെ ആര്യ, കണ്ണൂര്‍ തലശ്ശേരി ഇലത്തഴ സുരേന്ദ്രനാഥിന്റെയും കെ കെ സുനിതയും മകളായ കെ കെ സൗമ്യ എന്നിവരാണ് 26 ന് നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്നത്.
സിആര്‍പിഎഫിലും മലയാളി സാന്നിധ്യമുണ്ട്. പശ്ചിമബംഗാള്‍ എസ് എസ് ബി വിഭാഗത്തിലാണ് ഇവര്‍ ഇപ്പോള്‍. ബുള്ളറ്റ് ഡെയര്‍ ഡെവിള്‍സ് ബൈകേഴ്‌സ് ടീമിലാണ് ഇവര്‍ സാന്നിധ്യം അറിയിക്കുന്നത്. സാഹസിക പ്രകടനത്തിന്റെ ഭാഗമായി ഓടിക്കൊണ്ടിരിക്കുന്ന ബൈകിലെ ഏണിയില്‍ കയറിയിരുന്നാണ് സന്ധ്യ അഭ്യാസ പ്രകടനം കാണിക്കുന്നത്. വിവര സാങ്കേതിക വിഭാഗത്തെ പ്രതിനിധാനം ചെയ്ത് സൗമ്യയും ചന്ദ്രയാന്‍ പി എസ് എല്‍ വി3 യുടെ പ്രദര്‍ശനവുമായി ആര്യയും എത്തും.
സി ആര്‍ പി എഫ്, ബി എസ് എഫ്, എസ് എസ് ബി എന്നീ മൂന്ന് വിഭാഗങ്ങളാണ് സാഹസിക പ്രകടനത്തില്‍ പങ്കെടുക്കുന്നത്. 262 സ്ത്രീകള്‍ പങ്കെടുക്കുന്ന ഇതിന് നാരീശക്തി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. നാല് മിനുറ്റാണ് പ്രകടനം നടത്താനായി സമയം അനുവദിച്ചിരിക്കുന്നത്. 18 ഇനങ്ങളാണ് അവതരിപ്പിക്കുന്നത്.
അതില്‍ ഒരാള്‍ മാത്രമുള്ള ഒരിനമാണുള്ളത്. അത് സന്ധ്യയാണ് അവതരിപ്പിക്കുന്നത്. ബൈക് നേരത്തെ ഓടിക്കാറുണ്ടെങ്കിലും ന്യൂഡെല്‍ഹിയില്‍ എത്തിയാണ് സാഹസിക പ്രകടനങ്ങള്‍ പഠിച്ചത്. രണ്ട് മാസമായി ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ഒരാഴ്ചയായി കര്‍ത്തവ്യപഥിലാണ് പരിശീലനം. 23 ന് അവസാന റിഹേഴ്‌സല്‍ നടത്തുമെന്നും ഇവര്‍ പറയുന്നു.
ചിറ്റിലഞ്ചേരി പി കെ എം, എം എന്‍ കെ എം സ്‌കൂളുകളിലാണ് സന്ധ്യ വിദ്യാഭ്യാസം നടത്തിയത്. കോളജ് പഠനത്തിനു ശേഷം ആലത്തൂരിലെ ബോക്‌സിങ് ക്ലബില്‍ അംഗമായിരുന്നു. കളരിപ്പയറ്റില്‍ ദേശീയതലം വരെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ആര്യ ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് സ്‌കൂളിലായിരുന്നു പഠനം നടത്തിയത്. തുടര്‍ന്ന് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ മെകാനിക് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. എന്‍ സി സിയിലും ഉണ്ടായിരുന്നു. എംകോം കഴിഞ്ഞതും ജോലിയും കിട്ടി. 2023 ല്‍ പരേഡില്‍ സിംഗിള്‍സ് ഐറ്റത്തില്‍ സൗമ്യ പങ്കെടുത്തിരുന്നു. ഇത്തവണ ഗ്രൂപ് ഐറ്റമാണ്. 2021 ബാചിലായിരുന്നു ഇവര്‍ മൂന്നു പേരും ട്രെയിനിങ് പൂര്‍ത്തിയാക്കിയത്.

Keywords: Women from Palakkad to take part in motorcycle stunts at Rajghat parade on Republic Day, Palakkad, News, Palakkad Women, Motorcycle Stunts, Republic Day, Boxing, Bike Stunts, Training, Kerala News.