city-gold-ad-for-blogger

സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഒരുക്കാന്‍ വനിതാ കമ്മീഷന്‍ 'മുഖാമുഖം'

കാസര്‍കോട്: (www.kasargodvartha.com 29.11.2018) പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഒരുക്കുന്നതിനും വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഢന നിരോധന നിയമം എന്ന വിഷയത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.

വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ അധ്യക്ഷയായി. ഗാര്‍ഹിക പീഡന നിരോധന നിയമം എന്ന വിഷയത്തില്‍ സബ് ജഡ്ജ് ഫിലിപ്പ് തോമസ് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗം ഇ പത്മാവതി, കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാരാധാകൃഷ്ണന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള, തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയമാന്‍ വി.വി. രമേശന്‍ സ്വാഗതവും വനിതാ കമ്മീഷന്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കെ ദീപ നന്ദിയും പറഞ്ഞു.

സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഒരുക്കാന്‍ വനിതാ കമ്മീഷന്‍ 'മുഖാമുഖം'


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Women commission Face to face program conducted
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia