ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ സഹപാഠി പീഡിപ്പിച്ച യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
Mar 24, 2018, 18:24 IST
രാജപുരം: (www.kasargodvartha.com 24.03.2018) ജോലി വാഗ്ദാനം ചെയ്ത് ലോഡ്ജ് മുറിയില്‍ സഹപാഠി പീഡിപ്പിച്ച യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മുന്നാട് ജയപുരത്തെ രണ്ടു മക്കളുടെ മാതാവായ ഇരുപത്തിയാറുകാരിയാണ് ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുന്നാട് ശിവപുരത്തെ രാജന്‍പിള്ളയുടെ മകന് കമലേഷിനെതിരെ ബലാത്സംഗത്തിന് ബേഡകം പോലീസ് കേസെടുത്തു.
ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്. രണ്ടു ദിവസം മുമ്പാണ് കൂടെ പഠിച്ച യുവതിയെ പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഇന്റര്‍വ്യൂവിനായി പരിയാരത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് കമലേഷ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് വഞ്ചിക്കപ്പെട്ടതായി മനസിലായ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
കാഞ്ഞങ്ങാട്ട് കാറ്ററിംഗ് നടത്തിവരുന്ന കമലേഷ് സഹപാഠിയായ യുവതിക്ക് ഒരു കാറ്ററിംഗ് സര്‍വ്വീസില്‍ താല്‍ക്കാലിക ജോലിയും തരപ്പെടുത്തിക്കൊടുത്തിരുന്നു. ഈ വിശ്വാസത്തിലാണ് കമലേഷിനോടൊപ്പം ഇന്റര്‍വ്യൂവിനായി പരിയാരത്തേക്ക് പോയത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ സിഐ മാത്യുവും ബേഡകം എസ്ഐ കെ ദാമോദരനുമാണ് കേസ് അന്വേഷിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Keywords: Kerala, kasaragod, Rajapuram, news, Youth, Lodge, Molestation, Women, Friend, Complaint, Women burned herself after molestation