city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുവേലക്ക് നിന്ന സ്ത്രീ വീട്ടുടമയുടെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് മകന് നല്‍കി; ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത മകന്‍ പോലീസ് പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 11/07/2017) ആലുവയില്‍ വീട്ടുവേലക്ക് നിന്നകാസര്‍കോട് സ്വദേശിനിയായ സ്ത്രീ വീട്ടുടമയുടെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് മകന് നല്‍കി. ഈ എ ടി എം കാര്‍ഡ് ഉപയോഗിച്ച് മകന്‍ ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കാസര്‍കോട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

പരവനടുക്കത്തെ രാജേഷിനെയാണ് പോലീസ് പിടികൂടിയത്. രാജേഷിനെ പിന്നീട് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ ആലുവ എസ് ഐ ഫൈസലിന് കൈമാറി. രാജേഷിന്റെ മാതാവ് ദാക്ഷായണി ആലുവയിലെ വീട്ടില്‍ വേലയ്ക്ക് നിന്ന സമയത്ത് വീട്ടുടമയുടെ എ ടി എം കാര്‍ഡ് കൈക്കലാക്കി അവിടെ നിന്നി മുങ്ങുകയും മകന്‍ രാജേഷിന് കാര്‍ഡ് കൈമാറുകയുമായിരുന്നു.

വീട്ടുവേലക്ക് നിന്ന സ്ത്രീ വീട്ടുടമയുടെ എ ടി എം കാര്‍ഡ് മോഷ്ടിച്ച് മകന് നല്‍കി; ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത മകന്‍ പോലീസ് പിടിയില്‍

എ ടി എം കാര്‍ഡ് കാണാതായ സംഭവത്തില്‍ ആലുവ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിനിടെ ഈ എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഒമ്പത് ലക്ഷം രൂപ പിന്‍വലിച്ചതായി വീട്ടുടമയ്ക്ക് വിവരം ലഭിച്ചു. ഇക്കാര്യം ആലുവ പോലീസ് കാസര്‍കോട് പോലീസിനെ അറിയിക്കുകയും പ്രതിയെ കുടുക്കാനുള്ള പോലീസ് നീക്കം വിജയിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Woman, Police, Case, Investigation, Accuse, Custody, ATM Card, Woman stolen house owner ATM card.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia