city-gold-ad-for-blogger

7 വയസുള്ള മകനെയും കൂട്ടി 61കാരനായ ഭർതൃപിതാവിനോടൊപ്പം യുവതി വീടുവിട്ടതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2021) യുവതി ഏഴ് വയസ്സുള്ള മകനെയും കൂട്ടി 61 വയസുകാരനായ ഭർതൃപിതാവിനൊപ്പം വീടുവിട്ടതായി പരാതി. മലയോര മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ആംബുലൻസ് ഡ്രൈവറായ യുവാവിൻ്റെ 33കാരിയായ ഭാര്യയാണ് മകനെയും കൂട്ടി ഭർത്താവിന്റെ പിതാവിനൊപ്പം പോയത്.

7 വയസുള്ള മകനെയും കൂട്ടി 61കാരനായ ഭർതൃപിതാവിനോടൊപ്പം യുവതി വീടുവിട്ടതായി പരാതി

ചെറിയ കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് യുവതി മുത്ത കുട്ടിയെയും കൂട്ടി ഭർതൃപിതാവിനൊപ്പം പോയത്. ഇവർ പയ്യന്നൂർ ഭാഗത്തുള്ളതായി വിവരമുണ്ട്. 61കാരൻ്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണ്.

വീട്ടിൽ പലപ്പോഴും വഴക്ക് നടന്നിരുന്നതായി നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. യുവതി ഭർത്താവുമായി സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്.

Keywords:  Kerala, News, Kanhangad, Missing, Wife, Woman, Child, Complaint, Police, Case, Investigation, Top-Headlines, Woman left home with her 61-year-old father-in-law along with her 7-year-old son.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia