Found Dead | മക്കളെ സ്‌കൂളിലേക്ക് അയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Feb 28, 2024, 15:10 IST
കാഞ്ഞങ്ങാട്: (KasargodVartha) മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടോറിക്ഷ ഡ്രൈവർ അമ്പലത്തറ അയ്യങ്കാവ് വളവിൽ ഹൗസിൽ ബിജുവിന്റെ ഭാര്യ പി ശ്രീജ (35) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45നും 9 .15 നുമിടയിലാണ് മരിച്ചതെന്ന് സംശയിക്കുന്നു.
ശ്രീജയുടെ മക്കളെ സ്കൂൾ വാഹനം കയറ്റി വിടാനായി ഭർതൃമാതാവ് വീട്ടിൽ നിന്നും അൽപം ദൂരെ പോയ സമയത്താണ് സംഭവം. ഇവർ തിരിച്ചു വരുമ്പോഴേക്കും ശ്രീജയെ കാണാതായിരുന്നു. തോട്ടത്തിലേക്ക് പോയതാണെന്ന് സംശയിച്ച് അങ്ങോട്ട് ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തിരിച്ച് വരുമ്പോഴേക്കാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി ശ്രീജയാണ് മക്കളെ വാഹനം കയറ്റി വിടാൻ പോകാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.