city-gold-ad-for-blogger

കത്തിയനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പോലീസ്

മുള്ളേരിയ: (www.kasargodvartha.com 03/12/2013) ബെള്ളൂരഡുക്കയില്‍ കത്തിയനിലയില്‍ കണ്ടെത്തിയ  യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആദൂര്‍ നാട്ടക്കല്ലിലെ മഹാലിങ്ക നായിക്കിന്റെ ഭാര്യ നിര്‍മല(37)യുടെ മൃതദേഹമാണ് തറവാട് വീടായ ബെള്ളുരടുക്കയ്ക്ക് സമീപം കത്തിയനിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെ സ്വകാര്യ വ്യക്തിയുടെ മതിലിനോട്‌ചേര്‍ന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
കത്തിയനിലയില്‍ കണ്ടെത്തിയ  യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പോലീസ്

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭാഗീകമായി കത്തിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടംനടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മരണം ആത്മഹത്യയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ നിര്‍മല തറവാട് വീട്ടില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords:  Woman found dead burned, Mulleria, Kasaragod, Burnt, Obit, Suicide, 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia