Found Dead | യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Feb 17, 2024, 11:58 IST
എൻമകജെ: (KasargodVartha) യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ അഡ്യനടുക്ക ചവർക്കാട് ഹൗസിലെ വൈ ആർ ഭീമേഷയുടെ ഭാര്യ വിനുത (35) ആണ് മരിച്ചത്. കർണാടക കബക പുത്തൂരിലെ പരേതനായ നരസിംഹ ഭട്ട് - സാവിത്രി ദമ്പതികളുടെ മകളാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട്ടുകാർ തുണി ഉണക്കിയിടുന്ന മുറിയിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ കാസർകോട് ഗവ. ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി ജെനറൽ ആശുപത്രിയിലെ മോർചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മക്കൾ: സിംചന ഗംഗ, സുപ്രഭ. വിനയ ഏക സഹോദരനാണ്.
Keywords: Top-Headlines, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Found Dead, Obituary, Woman found dead at husband's house.