Police Booked | പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ക്ക് മുട്ടന്‍ പണികൊടുത്ത് പൊലീസ്; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Dec 15, 2023, 13:00 IST
ചന്തേര: (KasargodVartha) പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കള്‍ക്ക് മുട്ടന്‍ പണികൊടുത്ത് പൊലീസ്. കുട്ടികളുടെ സംരക്ഷണം നോക്കാതെ അവരെ ഉപേക്ഷിച്ച് പോയെന്നതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മാതാവായ 30 കാരിക്കും ബന്ധുവായ അബ്ദുൽ അർഫാതിനെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ കാണാതായത് സംബന്ധിച്ച് മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
< !- START disable copy paste -->
ചെറുവത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി ഡിസംബര്‍ 13ന് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തിലാണ് ബന്ധുവായ യുവാവിനോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കുട്ടികളെ ഉപേക്ഷിച്ച് പോയതിന് കേസെടുത്തിരിക്കുന്നത്. അഞ്ചും, പത്തും വയസ് പ്രായമുള്ള രണ്ട് കുട്ടികളാണ് യുവതിക്കുള്ളത്. കുട്ടികള്‍ ഇപ്പോള്‍ യുവതിയുടെ മാതാവിന്റെ കൂടെയാണുള്ളത്.