Eloped | സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി
Nov 30, 2023, 19:02 IST
നീലേശ്വരം: (KasargodVartha) സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം യുവതി ഒളിച്ചോടി. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 23 കാരിയാണ് വീട് വിട്ടിറങ്ങിയത്. ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് നീലേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Keywords: Nileshwaram, Kasaragod News, Kerala News, Police, Women, Eloped, Women Missing, Case, Iduki, House, Social Media Woman eloped with social media friend
വുമൺ മിസിംഗിന് കേസെടുത്ത പൊലീസ് അന്വേഷണണം ഊർജിതമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയിൽ യുവതി ഇടുക്കി സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയായതായി തിരിച്ചറിയുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Keywords: Nileshwaram, Kasaragod News, Kerala News, Police, Women, Eloped, Women Missing, Case, Iduki, House, Social Media Woman eloped with social media friend