Snakebite | ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jul 9, 2023, 19:18 IST
മഞ്ചേശ്വരം: (www.kasargodvartha.com) ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മീഞ്ച ചികുര്‍പദവിലെ നാരായണ മൂല്യയുടെ ഭാര്യ ശോഭാവതി (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 30നായിരുന്നു സംഭവം.
പ്രദേശത്തെ ഒരാളുടെ തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു ശോഭാവതി. ഇതിനിടെ തോട്ടത്തിൽ നിന്ന് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
Keywords: Snakebite, Death, Obituary, Manjeshwar, Kasaragod, Died, Work, Woman, Mangalore, Hospital, Treatment, Woman dies of snakebite.