city-gold-ad-for-blogger
Aster MIMS 10/10/2023

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബന്ധുക്കൾ

 ഉപ്പള: (www.kasargodvartha.com 30.08.2020) പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബന്ധുക്കൾ പരാതിപ്പെടുന്നു. മജിർപള്ള സുങ്കതകട്ടയിലെ ഇബ്രാഹിമിന്റെ ഭാര്യ ആയിഷ (32) യാണ് മരണപ്പെട്ടത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഫാരിസ് (ഒമ്പത്), ഫായിസ് (ഏഴ്). മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തെ തുടർന്നാണ് മരണം .സംഭവിച്ചത്

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ബന്ധുക്കൾ




ഉപ്പള ജനപ്രിയയിലെ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറെയാണ് ഇവർ സ്ഥിരമായി കാണിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6.45 നും 7.45 നും ഇടയിലാണ് പ്രസവം നടന്നത്. ആൺ കുഞ്ഞായിരുന്നു. രാത്രി പത്തു മണിയായപ്പോൾ ആയിഷയയെ അഞ്ചു മിനുട്ടിനകം കാസർകോട്ടെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറയുകയായിരുന്നു.

എന്നാൽ ആംബുലൻസ് സൗകര്യം ഒരുക്കി നൽകുകയാ, നേഴ്‌സിനെ ഒപ്പം അയക്കുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ആംബുലൻസ് ആവശ്യമില്ലെന്ന് കേസ് ഷീറ്റിൽ എഴുതുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. കാസർകോട്ടെ ആശുപത്രിയിൽ വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഡോക്ടർ അറിച്ചെങ്കിലും അത് തങ്ങളെ ആശ്വസിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാന്നെന്ന് പിന്നീട് ബോധ്യമായെന്നും ബന്ധുക്കൾ വ്യക്തമാക്കി.

കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും ആയിഷ മരണപ്പെട്ടിരുന്നു. രോഗിവരുന്നുണ്ട് എന്ന വിവരം ആരും അറിയിച്ചില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവിൻ്റെ കാറിലാണ് ആയിഷയെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചത്.

Keywords: Kerala, News, Kasaragod, Uppala, Janapriya, Mother, Woman, Death, Pregnant, Labour, Hospital, Family, Doctor, Treatment, Woman died after giving birth; Relatives say there was a fallout from the hospital authorities.
< !- START disable copy pe --

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia