Woman died | പ്രസവത്തിന് പിന്നാലെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു
Feb 22, 2024, 23:11 IST
ഉദുമ: (KasargodVartha) പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല - മറിയംബി ദമ്പതികളുടെ മകള്‍ ഫാത്വിമത് തസ് ലീമ (29) ആണ് മംഗളൂരു ആശുപത്രിയില്‍ വെച്ച് മരിച്ചത്. കാസര്‍കോട് നെല്ലിക്കുന്നിലെ ജമാലിന്റെ ഭാര്യയാണ്.
വ്യാഴാഴ്ച രാവിലെ 9.30 യോടെയാണ് തസ് ലീമ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാന്‍ ഗര്‍ഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഗര്‍ഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ യുവതിയെ വൈകീട്ടോടെ മംഗളൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അരമണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു.
മൃതദേഹം തസ് ലിമയുടെ പിതാവ് ദുബൈയിൽ നിന്നും എത്തിയ ശേഷം നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: ലാമിയ(6), ഡാനിഷ്(5).
സഹോദരങ്ങള്‍: ഫസീല, അബ്ദുസമദ്, ഫര്‍സാന.

Keywords: Kasaragod, Kasaragod-News, Kerala, Kerala-News, Obituary, Hospital, Top-Headlines, Woman died after childbirth.