ഭാര്യ ജീവനൊടുക്കിയ സംഭവം; കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവിനും മാതാവിനുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു; കാരണം മാനസീക പീഡനമെന്ന് സഹോദരന്റെ പരാതി; രാഷ്ട്രീയ വിഷയമാക്കി സി പി എമ്മും രംഗത്ത്
Oct 26, 2020, 13:55 IST
ബേഡകം: (www.kasargodvartha.com 26.10.2020) ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ കോൺഗ്രസ് നേതാവിനും മാതാവിനും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ബേഡകം പോലീസ് കേസെടുത്തു. മരണ കാരണം മാനസീക പീഡനമെന്ന സഹോദരൻ്റെ പരാതിയിലാണ് കേസെടുത്തത്.
കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡണ്ടും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് ( 35) ആണ് വിഷം കഴിച്ച് മരിച്ചത്. ജോസിനും മാതാവ് മേരിക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
നാല് ദിവസം മുമ്പാണ് വീട്ടിൽ വെച്ച് വിഷം അകത്ത് ചെന്ന് അവശനിലയിൽ ജീനോ ജോസിനെ കണ്ടെത്തിയത്. നില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് ജീനോ മരണപ്പെട്ടത്. കള്ളാർ കൊട്ടോടി കുടുംബൂർ സ്വദേശിനിയായ ഇവർക്ക് നാല് മക്കളുണ്ട്.
ബേഡകം സി ഐ ഉത്തംദാസിൻ്റെ മേൽനോട്ടത്തിൽ എസ് ഐ മുരളിയാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം ജിനോയുടെ മരണത്തിൽ സമഗ്രന്വേഷണം ആവശ്യപ്പെട്ട് സി പി എം കുറ്റിക്കോൽ ലോക്കൽ കമ്മറ്റി രംഗത്ത് വന്നതോടെ ജിനോയുടെ ആത്മഹത്യയിൽ രാഷ്ട്രീയ മാനവും കൈവന്നിരിക്കുകയാണ്.
Keywords: Kerala, News, Kasaragod, Bedakam, Suicide, Case, Complaint, Wife, Husband, Brothers, Top-Headlines, Wife commits suicide: Case filed against husband and mother under non-bailable section.







