Damaged | കാസർകോട്ട് ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം; വീടുകൾക്ക് കേടുപാടുകൾ; സ്‌കൂളിലെ വയറിങ് കത്തിനശിച്ചു; വരുന്ന 5 ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Oct 22, 2023, 11:02 IST
കാസർകോട്: (Kasargodvartha) ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം കാസർകോട്ട് വിവിധ പ്രദേശങ്ങളിലുണ്ടായ മഴയിലും ഇടിമിന്നലിലും വ്യാപക നാശ നഷ്ടം. പനയാലിൽ എസ്എംഎ എയുപി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു. പ്രദേശത്ത് കേരളോത്സവ പരിപാടിക്കായി എത്തിച്ച ഉപകരണങ്ങളെയും ഇടിമിന്നൽ ബാധിച്ചു. രണ്ട് ജെനറേറ്ററിന് അടക്കം കേടുപാടുകൾ സംഭവിച്ചു.
പനയാലിൽ രണ്ട് വീടുകൾക്കും കേടുപാടുണ്ടായി. കൃഷ്ണൻ, ദാമോദരൻ എന്നിവരുടെ വീടുകളിലാണ് നാശനഷ്ടമായുണ്ടായത്. വീട്ടിലെ വയറിങ് പുറത്തേക്ക് തള്ളിയ നിലയിലാണ്. ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. ജില്ലയിലെ മറ്റിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. എന്നിരുന്നാലും ആളപായമൊന്നും റിപോർട് ചെയ്തിട്ടില്ല.
അതേസമയം തുലാവര്‍ഷം ആരംഭിച്ചതോടെ അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ഞായറാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
< !- START disable copy paste -->

Keywords: Weather, Malayalam, News, Panayal, Rain, Lighting, Kasaragod, Home, School, Damage, Widespread damage caused by lightning in Kasaragod.