city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്തുകൊണ്ടാണ് സെപ്റ്റംബര്‍ 5 ഇന്ത്യയില്‍ അധ്യാപക ദിനമായി ആഘോഷിക്കുന്നത്

കൊച്ചി: (www.kasargodvartha.com 03.09.2020) ഇന്ത്യയില്‍ സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നു. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ അധ്യാപകന്‍ എന്ന നിലയില്‍ അറിയമപ്പെടുന്ന വ്യക്തിയാണ് ഡോ. സര്‍വേപിള്ളി രാധാകൃഷ്ണന്‍. തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അധ്യാപക ജീവിതം നയിച്ചു. 

1931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൈറ്റ് ബഹുമതി നല്‍കിയതോടെയാണ് സര്‍ പദവി പേരിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1952ല്‍ ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. 1962 മെയ് 13ന് രാഷ്ട്രപതിയായി സ്ഥാനമേറ്റു. അന്ന് മുതലാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.

എന്തുകൊണ്ടാണ് സെപ്റ്റംബര്‍ 5 ഇന്ത്യയില്‍ അധ്യാപക ദിനമായി ആഘോഷിക്കുന്നത്

Keywords: Kochi, News, Kerala, Teacher, Top-Headlines, Teachers-Day-2020, Why September 5 is celebrated as Teachers' Day in India

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia