Prophet | റമദാന് വസന്തം - 2024: അറിവ് 05
Mar 16, 2024, 16:01 IST
(KasargodVartha) അറിവ് 05 (16.03.2024): ഈജിപ്തിലെ ഭരണാധികാരിയായി തീർന്ന പ്രവാചകൻ ആരാണ്?
മക്കയുടെ പവിത്രത
സഊദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മുസ്ലിങ്ങളുടെ വിശുദ്ധ പ്രദേശമായ മക്ക. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മസ്ഥലവും ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആരാധനാലയമായ കഅബ സ്ഥിതി ചെയ്യുന്ന സ്ഥലവുമാണ് മക്ക.
അല്ലാഹുവിനെ മാത്രം ആരാധിക്കാനായി ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമായ കഅ്ബയിലേക്ക് തിരിഞ്ഞാണ് ലോകമെമ്പാടുമുള്ള മുസ്ലിംകൾ നിസ്കാരം എന്ന കർമം നിർവഹിക്കുന്നത്. കഅബയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സംസം കിണറിന് ഇസ്ലാമിക ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.
ഹജ്ജ് കര്‍മത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് മുസ്ലിംകള് ഒഴുകിയെത്തുന്നു. മസ്ജിദുൽ ഹറമില്‍ വെച്ചുള്ള നമസ്കാരത്തിന് മറ്റു പള്ളികളിലുള്ള നമസ്കാരത്തെക്കാള്‍ ഒരുലക്ഷം ഇരട്ടി പ്രതിഫലമുണ്ട്. ഖുര്‍ആനിന്റെ അവതരണത്തിന് തുടക്കം കുറിച്ച നാട് കൂടിയാണ് മക്ക. എണ്‍പത്തിയാറോളം അധ്യായങ്ങള്‍ അവതീര്‍ണമായത് മക്കയിലാണ്. അവ മക്കീ സൂറത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
Keywords: Quiz, Religion, Ramadan, Islam, Prophet, Makkah. Egypt, History, Hajj, Masjid, Who was prophet who became ruler of Egypt?
< !- START disable copy paste -->