Prophets | റമദാന്‍ വസന്തം - 2024: അറിവ് 08
Mar 19, 2024, 16:00 IST
(KasargodVartha) അറിവ് 08 (19.03.2024): മുഹമ്മദ് നബിയുടെ പെൺമക്കളിൽ ആദ്യം ജനിച്ചത് ആരാണ്?
വിശുദ്ധ ഖുർആൻ
മുഹമ്മദ് നബിക്ക് 40 -ാം വയസില്‍ പ്രവാചകത്വം ലഭിച്ചത് മുതല്‍ 63-ാം വയസിൽ വിടവാങ്ങുന്നത് വരെയുള്ള കാലഘട്ടത്തില്‍ പല സന്ദര്‍ഭങ്ങളിലായി അല്ലാഹു അവതരിപ്പിച്ച് കൊടുത്തിട്ടുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ചെറുതും വലുതുമായി 114 അധ്യായങ്ങളും (സൂറത്) 6000ത്തില്‍ പരം വചനങ്ങളും (ആയത്) ഇതിലുണ്ട്. ഏകദേശം 30 ഭാഗങ്ങളായി (ജുസ്ഉകൾ) ഖുർആൻ ഭാഗിക്കപ്പെട്ടിരിക്കുന്നു.

ഹിജ്‌റ വര്‍ഷത്തിന് 13 കൊല്ലം മുമ്പ് റമദാന്‍ മാസത്തിലെ ഒരു പുണ്യദിനത്തിലാണ് ഖുര്‍ആന്‍ അവതരണമാരംഭിച്ചത്. പ്രവാചകത്വം ലഭിച്ചതിന് ശേഷം ആദ്യത്തെ 13 കൊല്ലം മക്കയിലും ശേഷം 10 കൊല്ലം മദീനയിലുമാണ് നബി ജീവിച്ചത്. മക്കയില്‍ വസിച്ചിരുന്ന കാലത്താണ് മിക്ക സൂറത്തുകളും അവതരിച്ചിട്ടുള്ളത്. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകള്‍ക്ക് ‘മക്കിയ്യ’ എന്നും ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകള്‍ക്ക് ‘മദനിയ്യ’ എന്നും പറയുന്നു.