Angel| റമദാന്‍ വസന്തം - 2024: അറിവ് 06
Mar 17, 2024, 16:00 IST
(KasargodVartha) അറിവ് 06 (17.03.2024): 'റൂഹുല്‍ അമീന്‍' എന്ന് ഖുര്‍ആനില്‍ പറഞ്ഞത് ഏത് മലഖിനെ കുറിച്ചാണ്?
ഹജ്ജ് കർമം
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് ഹജ്ജ് കര്‍മം. മക്കയിലെ വിശുദ്ധമായ കഅബയിലേക്കുള്ള തീര്‍ഥാടനവും അതോടനുബന്ധിച്ച അനുഷ്ഠാനങ്ങളുമാണിത്. ആരോഗ്യവും ആവശ്യമായ സാമ്പത്തികശേഷിയും യാത്രാസൗകര്യവുമുള്ളവര്‍ ജീവിതത്തില്‍ ഒരു തവണ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്.
ഓരോ വർഷവും രണ്ട് മുതൽ മൂന്ന് ദശലക്ഷം ആളുകൾ വരെ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നു..
ഇസ്ലാമിക കലണ്ടറിലെ 12-ാമത്തെയും അവസാനത്തെയും മാസമായ ദുൽ-ഹിജ്ജ മാസത്തിലെ എട്ടാം ദിവസത്തിനും 13-ാം ദിവസത്തിനും ഇടയിലാണ് കർമങ്ങൾ നടക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ പ്രവാചകൻ ഇബ്‌റാഹിം നടത്തിയ ഒരു ക്ഷണത്തിന്റെ മറുപടിയെന്നോണമാണ് ഇന്നും ജനലക്ഷങ്ങള്‍ വിശുദ്ധ കര്‍മത്തിനായി ഇറങ്ങിപ്പുറപ്പെടുന്നത്.
ഇഹ്‌റാം, അറഫയില്‍ ഹാജരാകല്‍, കഅബാ പ്രദക്ഷിണം, സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടല്‍, തലമുണ്ഡനം എന്നിവയാണ് ഹജ്ജിന്റെ പ്രധാന കർമങ്ങൾ.
Keywords: Quiz, Ramada, Islam, Muslim Angel, Hajj, Makkah, Quran, People, Hills, Who is referred in Quran as Rooh ul Ameen?
< !- START disable copy paste -->