വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടില്‍; കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഇത്തവണ ടെന്‍ഷന്‍ ഫ്രീ പരീക്ഷ
Apr 1, 2022, 19:23 IST
തിരുവനന്തപുരം: (www.kasargodvartha.com 01.04.2022) സംസ്ഥാനത്ത് മാര്‍ച് 30 ന് പ്ലസ് ടു പരീക്ഷ ആരംഭിച്ചു. ഏപ്രില്‍ 26നാണ് പരീക്ഷ അവസാനിക്കുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ, കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ടെന്‍ഷന്‍ ഫ്രീ പരീക്ഷയാണ് നടക്കുന്നത്. മെയ് 3 മുതല്‍ പ്രാക്ടികല്‍ പരീക്ഷ ആരംഭിക്കും.
പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഇതാണ്. റെഗുലര്‍: 3,65,871, പ്രൈവറ്റ്: 20,768, ഓപണ്‍ സ്‌കൂള്‍: 45,797, ആണ്‍കുട്ടികള്‍: 2,19,545, പെണ്‍കുട്ടികള്‍: 2,12,891, മൊത്തം: 4,32,436, ആകെ പരീക്ഷ സെന്ററുകള്‍: 2005.
അതേസമയം സംസ്ഥാനത്ത് എസ് എസ് എല്‍ സി ആദ്യ പരീക്ഷ പൂര്‍ത്തിയായി. വ്യാഴാഴ്ച ഒന്നാംഭാഷ പാര്‍ട് ഒന്ന് വിഷയങ്ങളുടെ പരീക്ഷയായിരുന്നു നടന്നത്. നന്നായി ഉത്തരമെഴുതാവുന്ന ചോദ്യപേയ്പര്‍ ഘടന ആശ്വാസം പകരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അറബിക്, സംസ്‌കൃതം തുടങ്ങിയ മറ്റ് ഭാഷ പരീക്ഷകളെക്കുറിച്ചും പരാതികളില്ല.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Students, Examination, Which students are appearing for the Plus Two examination?