White Paper | കോൺഗ്രസിനെ കുരുക്കിലാക്കാൻ തിരഞ്ഞെടുപ്പിന് മുമ്പ് വമ്പൻ നീക്കവുമായി കേന്ദ്ര സർക്കാർ; യുപിഎ ഭരണത്തെക്കുറിച്ച് പാർലമെന്റിൽ 'ധവളപത്രം' അവതരിപ്പിക്കും; എന്താണ് ഇത്? അറിയേണ്ടതെല്ലാം
Feb 7, 2024, 14:09 IST
ന്യൂഡെൽഹി: (KasargodVartha) നിലവിലെ പാർലമെൻ്റ് സമ്മേളനത്തിൽ യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം അവതരിപ്പിക്കും. ഇതേ കാരണത്താൽ പാർലമെൻ്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. യുപിഎ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള ധവളപത്രത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക ദുരവസ്ഥയും സമ്പദ്‌വ്യവസ്ഥയിൽ അതിൻ്റെ പ്രതികൂല ഫലങ്ങളും വിശദമായി വിശദീകരിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് സ്വീകരിച്ച ക്രിയാത്മകമായ നടപടികളുടെ സ്വാധീനത്തെക്കുറിച്ചും ഇതിൽ വ്യക്തമാക്കും.
2004 മുതൽ 2014 വരെ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ധവളപത്രം ഫെബ്രുവരി ഒമ്പത് അല്ലെങ്കിൽ 10ന് സഭയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാൽ പാർലമെൻ്റിൻ്റെ ഈ ബജറ്റ് സെഷൻ വളരെ പ്രധാനപ്പെട്ടതാണ്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സെഷനാണിത്. ഇതിൽ കോൺഗ്രസിനെയും ഇൻഡ്യ സഖ്യത്തെയും പ്രതിരോധത്തിലാക്കുക എന്നതാണ് ധവളപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്. 2014 വരെ രാജ്യം എവിടെയായിരുന്നുവെന്നും ഇപ്പോൾ എവിടെയാണെന്നും ധവളപത്രം വ്യക്തമാക്കുമെന്ന് ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിച്ച ശേഷം നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.
എന്താണ് ധവളപത്രം?
99 വർഷം മുമ്പ് ബ്രിട്ടനിൽ 1922ലാണ് ധവളപത്രം ആരംഭിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഒരു കലാപത്തിന് മറുപടിയായി പുറത്തിറക്കിയപ്പോൾ അവതരിപ്പിച്ച ആദ്യത്തെ ധവളപത്രം ചർച്ചിൽ പേപ്പറെന്നാണ് അറിയപ്പെടുന്നത്. സർക്കാർ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക പ്രസ്താവനയാണ് ധവളപത്രം. ഒരു വിഷയത്തെക്കുറിച്ചോ ഒരു സർവേ അല്ലെങ്കിൽ പഠനത്തിൻ്റെ ഫലങ്ങളെക്കുറിച്ചോ ഉള്ള സംഗ്രഹമാണ് ധവളപത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നിരുന്നാലും, ധവളപത്രത്തിന് നിയമപരമായ പ്രാധാന്യമില്ല. ധവളപത്രം ഏത് വിഷയത്തേയും കുറിച്ചുള്ളതാകാം, എന്നാൽ അത് എല്ലായ്‌പ്പോഴും കാര്യങ്ങൾ പ്രവർത്തിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ വ്യക്തമാക്കുന്നു. സർക്കാരിന് പുറമെ ഏത് സ്ഥാപനത്തിനും കമ്പനിക്കും സംഘടനയ്ക്കും ധവളപത്രം പുറത്തിറക്കാം. അതിൽ ഉപഭോക്താക്കൾക്കോ ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ ഒരു കാര്യത്തെ കുറിച്ച് വിശദമായ വിവരങ്ങൾ നൽകാൻ കഴിയും.

ഇന്ത്യൻ പാർലമെന്റിൽ നേരത്തെയും പലതവണ ധവളപത്രം പുറത്തിറക്കിയിട്ടുണ്ട്. 2012ൽ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി കള്ളപ്പണത്തെക്കുറിച്ച് ധവളപത്രം അവതരിപ്പിച്ചിരുന്നു. വ്യക്തികളുടെ കൈവശമുള്ള പണമിടപാട് പരിമിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അതിൽ ഊന്നിപ്പറഞ്ഞിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ച് 1993ൽ അന്നത്തെ കോൺഗ്രസ് സർക്കാരും ധവളപത്രം പുറത്തിറക്കിയിരുന്നു.
ധവളപത്രത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്?
സർക്കാരിൻ്റെ പോരായ്മകൾ, അതിൻ്റെ ദൂഷ്യഫലങ്ങൾ, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ധവളപത്രത്തിലുണ്ടാവുക. സാധാരണയായി, ധവളപത്രത്തിന് ശേഷം, രാജ്യങ്ങൾ എല്ലായ്പ്പോഴും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നു. പുതിയ നിയമങ്ങൾ കൊണ്ടുവരാറുമുണ്ട്.
എന്തായിരിക്കും എൻ ഡി എ ധവളപത്രത്തിൽ ഉണ്ടാവുക?
2014ന് മുമ്പ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ എന്തായിരുന്നുവെന്നും അത് മെച്ചപ്പെടുത്താൻ എൻഡിഎ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും ധവളപത്രത്തിൽ സർക്കാർ വിശദീകരിക്കും. '2014-ൽ ഞങ്ങളുടെ സർക്കാർ അധികാരമേറ്റപ്പോൾ, സമ്പദ്‌വ്യവസ്ഥയെ പടിപടിയായി മെച്ചപ്പെടുത്തുന്നതിനും ഭരണസംവിധാനത്തെ ശരിയായ പാതയിൽ കൊണ്ടുവരുന്നതിനുമുള്ള ഉത്തരവാദിത്തം വളരെ വലുതായിരുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ ഉയർത്തുക, നിക്ഷേപം ആകർഷിക്കുക, ആവശ്യമായ പരിഷ്‌കാരങ്ങൾക്ക് പിന്തുണ നേടുക എന്നിവയായിരുന്നു അന്നത്തെ ആവശ്യം', ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ ഈ വാക്കുകൾ ധവളപത്രം പറയുക എന്തായിരിക്കും എന്നതിന്റെ സൂചന നൽകുന്നുണ്ട്.
ഇന്ത്യ, ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. ബാങ്കിംഗ് മേഖല ശക്തമായ നിലയിലാണ്. 24 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ലോകത്തിൻ്റെ വേഗത കുറഞ്ഞിരിക്കുന്ന ഈ സമയത്ത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2030ഓടെ 7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ധവള പത്രത്തിന് അതിന്റെതായ പ്രാധാന്യമുണ്ട്.
Keywords: News, National, Rajya Sabha, Economy, Budget, Parliament, White Paper, NDA, UPA, Congress, What is White Paper?
< !- START disable copy paste -->