city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bait ul Ateeq | റമദാന്‍ വസന്തം - 2024: അറിവ് 14

(KasargodVartha) അറിവ് 14 (25.03.2024): 'ബൈതുല്‍ അതീഖ്' (പുണ്യ പുരാതന മന്ദിരം) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?

പ്രവാചകന്റെ പ്രബോധനം

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലഭിച്ച നിമിഷം മുതല്‍ മുഹമ്മദ് നബി അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ തുടങ്ങി. ചരിത്രത്തിൽ രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു പ്രവാചകന്റെ പ്രബോധനം. മക്കയില്‍ 13 വര്‍ഷവും മദീനയില്‍ 10 വര്‍ഷവുമാണ് നബി പ്രബോധനവുമായി മുന്നോട്ടുപോയത്. സൗമ്യവും വിനയപൂര്‍വവുമായിരുന്നു തിരുനബിയുടെ പ്രബോധന ശൈലി.

Bait ul Ateeq | റമദാന്‍ വസന്തം - 2024: അറിവ് 14

മക്കാ കാലഘട്ടത്തിൽ പ്രവാചകന്റെ പ്രബോധനം രണ്ട് രൂപത്തിലായിരുന്നു. ആദ്യ ഘട്ടത്തില്‍ നബി മൂന്നു വര്‍ഷത്തോളം രഹസ്യ പ്രബോധനം നടത്തി. ആവശ്യമായ വിജ്ഞാനങ്ങളും നിയമങ്ങളും ഖുര്‍ആനിക പാഠങ്ങളും രഹസ്യമായി തന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ആറാം നൂറ്റാണ്ടിലെ അറബ് സമൂഹം ഒരു വിധത്തിലുള്ള പ്രബോധനത്തിനും എളുപ്പം വഴങ്ങുന്നവരായിരുന്നില്ല. പ്രവാചകത്വത്തിന്റെ നാലാം വര്‍ഷം മുതല്‍ മദീനയിലേക്ക് ഹിജ്‌റ പോകുന്നതു വരെ മക്കയിൽ പരസ്യ പ്രബോധനം തുടര്‍ന്നു.

Bait ul Ateeq | റമദാന്‍ വസന്തം - 2024: അറിവ് 14

Keywords: Quiz, Ramadan, Religion, Islam, Muslim, Bait ul Ateeq, People, History, Prophet, Makkah, World, What is called Bait ul Ateeq?

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia