city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Keraleyam | കായിക രംഗത്തും കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തത്; ലോക ഭൂപടത്തില്‍ സംസ്ഥാനത്തിന്റെ തനിമ അടയാളപ്പെടുത്തിയ മെഡല്‍ നേട്ടക്കാരെ അറിയാം

തിരുവനന്തപുരം: (KasargodVartha) കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം ഒരുക്കുന്നത്. ജാതീയതയുടേയും ജന്മിത്വത്തിന്റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തുവെന്ന് ലോകം അറിയേണ്ടതുണ്ട്. 

കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഈയവസരത്തില്‍ കായിക രംഗത്തും കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. 

അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പെടെ കേരളത്തില്‍ നിന്നുള്ള മെഡല്‍ നേട്ടക്കാര്‍ ഏറെയുണ്ട്. ഹോകിയില്‍ സ്വര്‍ണം നേടിയ ടീമംഗമായ പിആര്‍ ശ്രീജേഷ്, ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ എച്എസ് പ്രണോയ്, ജിന്‍സണ്‍ ജോണ്‍സണ്‍, എം ശ്രീശങ്കര്‍ എന്നിവര്‍ ഉള്‍പെടെ കേരളത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ നിരവധിയാണ്. 

ആദ്യ കാലങ്ങളില്‍ അത്‌ലറ്റിക്സ് പോലെയുള്ള താരതമ്യേന ജനകീയമല്ലാത്ത ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേരളം പിന്നീട് കഴിഞ്ഞ ദശകങ്ങളില്‍ ഫുട്‌ബോളും, വോളിബോളും ഉള്‍പെടെയുള്ള ഇനങ്ങള്‍ക്ക് കൂടി ഇടം നല്‍കിയതോടെ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ നേട്ടങ്ങളില്‍ ഒക്കെയും നാം മറക്കാന്‍ പാടില്ലാത്ത ഒരു പേരുണ്ട്, കേരള കായിക ചരിത്രത്തിലെ അജയ്യനായ ലെഫ്റ്റനന്റ് കേണല്‍ പി ആര്‍ ഗോദവര്‍മ രാജ എന്ന ജിവി രാജയുടെ പേര്. 

കേവലം ഒരു ദിനത്തിന്റെ പേരിലല്ല, മറിച്ച് കായിക മേഖലയെ ജനകീയമാക്കിയ വ്യക്തിയെന്ന നിലയിലാവും അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുക. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 13ആം തീയതിയാണ് സംസ്ഥാനം കായിക ദിനമായി ആചരിക്കുന്നത്. 

കേരളത്തെ ലോകത്തിന്റെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ നേട്ടങ്ങളിലേക്ക് വിത്തുപാകിയ വ്യക്തിയായിരുന്നു ജിവി രാജ. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപകനും ആജീവനാന്ത പ്രസിഡന്റുമായിരുന്ന ജി വി രാജ കായിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവാത്തതാണ്. കേരളത്തില്‍ നിന്നുള്ള ആദ്യ ബിസിസിഐ ഭാരവാഹിയായിരുന്നു അദ്ദേഹം. ട്രിവാന്‍ഡ്രം ടെനീസ് ക്ലബ്, ഗോള്‍ഫ് ക്ലബ് കമിറ്റി, ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വേളി ബോട് ക്ലബ് എന്നിവ സ്ഥാപിച്ചതും ജി വി രാജയായിരുന്നു. 

എണ്ണമറ്റ ഒളിംപ്യന്‍മാരെയും, ലോകോത്തര നിലവാരമുള്ള അത്‌ലറ്റുകളെയും സംഭാവന ചെയ്തിട്ടുള്ള കേരളത്തിന് അതിലേക്കുള്ള വഴി തെളിച്ചത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാപിച്ചതിലൂടെ ജി വി രാജയെന്ന അതികായന്‍ ആയിരുന്നു. മരണം വരെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1971ല്‍ ഇന്‍ഡ്യന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രില്‍ 30ന് കുളു താഴ്വരയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. ഇതുപോലെയുള്ള പ്രതിഭകളുടെ കേരളത്തിലെ കായിക രംഗത്തിന് മികവേകുന്ന നിരവധി നേട്ടങ്ങള്‍ നമുക്ക് എടുത്ത് കാണിക്കാനുണ്ട്.


Keraleyam | കായിക രംഗത്തും കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തത്; ലോക ഭൂപടത്തില്‍ സംസ്ഥാനത്തിന്റെ തനിമ അടയാളപ്പെടുത്തിയ മെഡല്‍ നേട്ടക്കാരെ അറിയാം


Keywords: News, Kerala, Kerala-News, Top-Headlines, Model, Lt. Col. P. R. Godavarma Raja, GV Raja, Keraleyam, Malayalam-News, Medal, Winners, Sports, Kerala, Famous, Keraleyam News, Festival, THiruvanathapuram News, We know the medal winners in the field of sports who made Kerala famous.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia