city-gold-ad-for-blogger

Waterlogging | ദേശീയപാത നിര്‍മാണം: നടപ്പാതയില്‍ വെള്ളക്കെട്ട്; മൊഗ്രാല്‍ കടവത്ത് പ്രദേശവാസികള്‍ക്ക് യാത്രാദുരിതം; വിദ്യാര്‍ഥികള്‍ അടക്കം പ്രയാസത്തില്‍

മൊഗ്രാല്‍: (KasargodVartha) ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കൊപ്പളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് അശാസ്ത്രീയമായി നിര്‍മിച്ച ഓവുചാല്‍ സംവിധാനം മൂലം കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നടപ്പാതയില്‍ വെള്ളം കയറിയത് കടവത്ത് നിവാസികള്‍ക്ക് യാത്രാദുരിതമുണ്ടാക്കുന്നതായി പരാതി.
              
Waterlogging | ദേശീയപാത നിര്‍മാണം: നടപ്പാതയില്‍ വെള്ളക്കെട്ട്; മൊഗ്രാല്‍ കടവത്ത് പ്രദേശവാസികള്‍ക്ക് യാത്രാദുരിതം; വിദ്യാര്‍ഥികള്‍ അടക്കം പ്രയാസത്തില്‍

മൊഗ്രാല്‍ കടവത്ത് പ്രദേശവാസികള്‍ക്ക് ദേശീയപാതയിലുള്ള കൊപ്പളം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും, സമീപത്തുള്ള കടപ്പുറം വലിയ ജുമാ മസ്ജിദിലേക്കും പോകാനുള്ള ഏക വഴിയാണ് വെള്ളക്കെട്ട് മൂലം തടസപ്പെട്ട് കിടക്കുന്നത്. ഈ ഭാഗത്ത് നിര്‍മിച്ച ഓവുചാലില്‍ ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനമില്ല. സാധാരണ ഇവിടെ തങ്ങിനില്‍ക്കാറുള്ള വെള്ളം മൊഗ്രാല്‍ പുഴയിലേക്ക് ഒഴുകി പോകാറാണ് പതിവ്. നിര്‍മിച്ച ഓവുചാലില്‍ ഇത്തരമൊരു സംവിധാനം ഈ ഭാഗത്ത് ഉണ്ടാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു.
          
Waterlogging | ദേശീയപാത നിര്‍മാണം: നടപ്പാതയില്‍ വെള്ളക്കെട്ട്; മൊഗ്രാല്‍ കടവത്ത് പ്രദേശവാസികള്‍ക്ക് യാത്രാദുരിതം; വിദ്യാര്‍ഥികള്‍ അടക്കം പ്രയാസത്തില്‍

മൊഗ്രാല്‍ കടവത്തെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോകാന്‍ കൊപ്പളം ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. വെള്ളക്കെട്ട് മൂലം ചെറിയ കുട്ടികള്‍ക്ക് ഇവിടെ എത്താന്‍ കഴിയുന്നുമില്ല. പ്രദേശത്തുള്ള പ്രായമായവരുടെയും സ്ത്രീകളുടേയുമൊക്കെ അവസ്ഥ ഇതുതന്നെയാണ്. ദേശീയപാത അധികൃതരെ നിരന്തരമായി ബന്ധപ്പെട്ട് പരാതി പറയുന്നുണ്ടെങ്കിലും ചെവി കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Keywords: Waterlogging, NH Work, Mogral, Malayalam News, Kerala News, Mogral News, Kasaragod News, Waterlogging; Residents of Mogral face travel difficulties.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia